കരുനാഗപ്പള്ളി: പൗരത്വ ബില്ലിനെതിരെ യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. ശ്രീബുദ്ധ സെൻട്രൽ സ്കൂളിന് സമീപത്തു നിന്ന് ആരംഭിച്ച പ്രകടനം തൊടിയൂരിന്റെ വിവിധ ഭാഗങ്ങളിലൂടെ വെളുത്തമണലിൽ സമാപിച്ചു തുടർന്ന് നടന്ന സമ്മേളനം കോൺഗ്രസ് നേതാവ് വെളുത്തമണൽ അസീസ് ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡന്റ് എ. ഷഹനാസ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പാർലമെന്റ് മണ്ഡലം സെക്രട്ടറി സി.ഒ. കണ്ണൻ, ചൂളൂർ ഷാനി, ഷമീം പൂവണ്ണാൽ, വരുൺ ആലപ്പാട്, കെ.എസ്.യു ജില്ലാ കോ ഓർഡിനേറ്റർ അൻഷാദ്, ശരത് എസ്. പിള്ള, അൻഷാദ്, ഷാഫി, ഹരിലാൽ മുരുകാലയം,ഷാജഹാൻ, ജെറിൻ എന്നിവർ നേതൃത്വം നൽകി. മുകേഷ് മാരാരിതോട്ടം സ്വാഗതവും ഷമീർ വെളുത്തമണൽ നന്ദിയും പറഞ്ഞു.