കൊല്ലം : ജീവിതം സമൂഹത്തിന് സമർപ്പിച്ച കമ്മ്യൂണിസ്റ്റുകാരനായിരുന്നു കെ. തങ്കപ്പനെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി പറഞ്ഞു.|കെ. തങ്കപ്പൻ അനുസ്മരണ സമ്മേളനവും ലൈബ്രറിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം ക്വയിലോൺ അത് ലറ്റിക് ക്ലബ്ബ് സംഘടിപ്പിച്ച കെ. തങ്കപ്പൻ അനുസ്മരണ സമ്മേളനവും ലൈബ്രറിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നഗരത്തിന്റെ കായിക - രാഷ്ട്രീയ മേഖലകളിൽ ദീർഘവീക്ഷണത്തോടെ അദ്ദേഹം ഇടപെട്ടു. ഏതു മേഖലയിലും നാട്ടുകാരെ ഒന്നിച്ചു നിർത്താൻകാട്ടിയ മിടുക്കാണ് മറ്റുള്ളവരിൽ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും എം.എ.ബേബി പറഞ്ഞു.
സംസ്ഥാനത്തെ മികച്ച കായിക താരങ്ങൾക്കുള്ള കെ.തങ്കപ്പൻ ഫൗണ്ടേഷന്റെ പുരസ്കാരം എൻ.കെ. പ്രേമചന്ദ്രൻ എം.പി സമ്മാനിച്ചു. ഫുട്ബാളർ എമിൽ ബെന്നിയും അത് ലറ്റ് ആൻസി സോജന് വേണ്ടി മാതാവ് ജാൻസിയും പുരസ്കാരം ഏറ്റുവാങ്ങി കായിലാൺ അതലറ്റിക് ക്ലബ് പ്രസിഡന്റ് കെ. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. എം. നൗഷാദ് എം.എൽ.എ. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എക്സ്. ഏണസ്റ്റ്, ജില്ലാ ലൈബറി കൗൺസിൽ സെക്രട്ടറി ഡി. സുകേശൻ, ക്യ.എ.സി വൈസ് പ്രസിഡന്റ് സഞ്ജീവ് സോമരാജൻ, സെക്രട്ടറി ജി.രാജ്മോഹൻ തുടങ്ങിയവ
സംസാരിച്ചു.