കണ്ണനല്ലൂർ: പൗരത്വ ബില്ലിൽ പ്രതിഷേധിച്ച് മുട്ടയ്ക്കാവ് മുസ്ലിം ജമാഅത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും യോഗവും നടന്നു. മുട്ടയ്ക്കാവിൽ നിന്ന് ആരംഭിച്ച പ്രകടനം കുളപ്പാടം, വടക്കേമുക്ക്, കണ്ണനല്ലൂർ വഴി മുട്ടയ്ക്കാവ് ഇരുനില ജംഗ്ഷനിൽ സമാപിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം മുസ്ലിം ജമാഅത്ത് ഇമാം മുഹമ്മദ് അഷറഫ് മൗലവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡന്റ് സൈനുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. തടിയ്ക്കാട് സഹീദ് മൗലവി മുഖ്യപ്രഭാഷണം നടത്തി. ജമാഅത്ത് സെക്രട്ടറി അബ്ദുൽ സലാം, ഇ. ആസാദ്, എച്ച്. നാസറുദ്ദീൻ, മുജീബ് റഹുമാൻ, സലാഹുദ്ദീൻ, മുസമ്മിൻ, ദമീൻ എന്നിവർ സംസാരിച്ചു.