photo
ഡോ.ഗോകുലം ഗോപകുമാർ

കൊട്ടാരക്കര: പുത്തൂർ മിനിമോൾ മെമ്മോറിയിൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സിദ്ധാർത്ഥാ സെൻട്രൽ സ്കൂളിന്റെയും നേതൃത്വത്തിൽ ഡോ.ഗോകുലം ഗോപകുമാറിന്റെ നാലാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി നാളെ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. രാവിലെ 9.30ന് സിദ്ധാർത്ഥ സെൻട്രൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ട്രസ്റ്റ് ചെയർപേഴ്സൺ ഗോപികാ ഗോപന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ ഗാന്ധിഭവൻ ജനറൽ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. കേരളാ ഫീഡ്സ് ചെയർമാൻ കെ.എസ്. ഇന്ദുശേഖരൻ നായർ ഡോ.ഗോകുലം ഗോപകുമാർ മെമ്മോറിയൽ ക്രോസ് കൺട്രി ചാമ്പ്യൻഷിപ്പിലെ വിജയികൾക്ക് സമ്മാനദാനം നിർവഹിക്കും. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാകൃഷ്ണൻ, ജില്ലാ പഞ്ചായത്തംഗം ആർ. രശ്മി, ബ്ളോക്ക് പഞ്ചായത്തംഗം സി. അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജെ.കെ. വിനോദിനി, ഗീതാകുമാരി അന്തർജ്ജനം, സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്. സുരേഷ് കുമാർ, ട്രസ്റ്റ് അംഗങ്ങളായ കോട്ടാത്തല ശ്രീകുമാർ, ജയൻ.എസ്.എൻ. പുരം, പ്രിൻസിപ്പൽ ടി.ടി. കവിത എന്നിവർ സംസാരിക്കും.