navas
കാഷ്യൂ കോർപ്പറേഷന്റെ ഫാക്ടറികളിലെ തൊഴിലാളികളുടെ സമരം വിജയകരമായി അവസാനിച്ചതിനെ തുടർന്ന് ഭരണിക്കാവ് ടൗണിൽ വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ നടന്ന ആഹ്ലാദ പ്രകടനം

ശാസ്താംകോട്ട: കാഷ്യൂ കോർപ്പറേഷന്റെ ഫാക്ടറികളിലെ തൊഴിലാളികളുടെ സമരം വിജയകരമായി അവസാനിച്ചതിനെ തുടർന്ന് ആഹ്ളാദ പ്രകടനം നടന്നു. ജോലി ഭാരം വർദ്ധിപ്പിച്ച കോർപ്പറേഷൻ തീരുമാനം മരവിപ്പിച്ചതോടെയാണ് സമരം അവസാനിപ്പിച്ചത്. ഭരണിക്കാവ് ഫാക്ടറി പടിക്കൽ നിന്നാരംഭിച്ച ആഹ്ളാദ പ്രകടനത്തിന് എസ്. സുഭാഷ്, കുന്നത്തൂർ ഗോവിന്ദപ്പിള്ള, ബേബീ ജോൺ(ഐ. എൻ.ടി.യു.സി), ലക്ഷ്മി കുട്ടി, കേരളാ മണിയൻ പിള്ള(സി.ഐ.ടി.യു), ഉല്ലാസ് കോവൂർ, കെ. രാമൻപിള്ള, പൊടിയൻ (യു.ടി.യു.സി) എന്നിവർ നേതൃത്വം നൽകി.