ryf
പൗരത്വ ഭേദഗതി ബില്ലിന് എതിരെ ആർ.വൈ.എഫ് ചവറ കൊട്ടുകാട്ടിൽ നടത്തിയ പ്രധിഷേധ പ്രകടനം ജില്ലാ പ്രസിഡന്റ് എസ്.ലാലു ഉദ്ഘാടനം ചെയ്യുന്നു

ചവറ: പൗരത്വബിൽ നിയമമാക്കി കേന്ദ്രസർക്കാർ ഭരണഘടനയ്ക്ക് മരണവാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണെന്ന് ആർ.വൈ.എഫ് ജില്ലാ പ്രസിഡന്റ് എസ്. ലാലു പറഞ്ഞു. ആർ.വൈ.എഫിന്റെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരെ ചവറ കെട്ടുകാട് നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ഉയർന്നു വരുന്ന പ്രക്ഷോഭങ്ങളെ കണ്ടില്ലെന്ന് നടിച്ച് കേന്ദ്ര സർക്കാറിന് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സെക്രട്ടേറിയറ്റംഗം ശ്രീകുമാർ പട്ടത്താനത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ താജ് പോരൂക്കര, വിഷ്ണു മോഹൻ, നന്ദകുമാർ, മനോജ്, പ്രജിത്ത് പൂക്കോടൻ, അശ്വിൻ എന്നിവർ സംസാരിച്ചു. അപ്പൂസ് പുത്തൻകാവ്, അനസ്, അഫ്സൽ, അരുൺ പയ്യലക്കാവ്, നിഥിൻ രാജ് എന്നിവർ സൊസൈറ്റി ജംഗ്ഷനിൽ നിന്നും ആരംഭിച്ച പപ്രകടനത്തിന് നേതൃത്വം നൽകി.