കൊട്ടിയം: പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ചും മുഖ്യമന്ത്രി നടത്തുന്ന സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലൂർവിള പള്ളിമുക്കിൽ ധർണ നടത്തി. എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇ. പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എസ്. പ്രസാദ്, എം. സജീവ്, അഡ്വ. കെ.പി. സജിനാഥ്, ഉദയകുമാർ, ജയലാൽ, ഷാജി എന്നിവർ സംസാരിച്ചു.