ഓച്ചിറ: തൊഴിലാളികളുടെ ദാരിദ്ര്യം അകറ്റാൻ നടപ്പിലാക്കിയ തൊഴിലുറപ്പ് പദ്ധതി അവരെ കടക്കെണിയിലാക്കിയെന്നും ഇതിന് കാരണം കേന്ദ്ര ഗവൺമെന്റിന്റെ തെറ്റായ നയങ്ങളാണെന്നും ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് ചിറ്റുമൂല നാസർ അഭിപ്രായപ്പെട്ടു. തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) തഴവ മണ്ഡലം പ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ആറ് മാസമായി ചെയ്ത ജോലിയുടെ കൂലി നല്കാതെയും തൊഴുത്ത് നിർമ്മാണത്തിന്റെയും കിണർ നിർമ്മാണത്തിന്റെയും പണം നൽകാതെയും തൊഴിലാളികളെ പ്രതിസന്ധിയിലാക്കുന്ന നടപടികൾക്കെതിരെ ശക്തമായ സമരം ആരംഭിക്കാൻ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 19ന് കടക്ടറേറ്റ് മാർച്ച് നടത്തും. നിയോജക മണ്ഡലം പ്രസിഡന്റ് ബി.എസ്. വിനോദ് അദ്ധ്യക്ഷത വഹിച്ചു. എം.എ. ആസാദ്, ബി. അനിൽകുമാർ, തുളസീധരൻ, കെ.പി. രാജൻ, ആനി പൊൻ, സിംലാ ത്രിദീപ്, താഹിറ, മേലൂട്ട് പ്രസന്നൻ പിള്ള തുടങ്ങിയവർ സംസാരിച്ചു.