priyadarsini
ക്ലാപ്പന പ്രിയദർശിനി കലാ സാംസ്ക്കാരിക വേദിയും ഗ്രന്ഥശാലയും സംഘടിപ്പിച്ച നാടക രാവിന്റെ സമാപന സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു. സി.ആർ. മഹേഷ് സമീപം

ഓച്ചിറ: കേരളത്തിൽ മാറ്റത്തിന് തിരികൊളുത്തിയ കലാരൂപമാണ് നാടകമെന്ന് ആർ. രാമചന്ദ്രൻ എം.എൽ.എ അഭിപ്രായപ്പെട്ടു. ക്ലാപ്പന പ്രിയദർശിനി കലാ സാംസ്കാരിക വേദിയും ഗ്രന്ഥശാലയും രജത ജൂബിലി ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നാടക രാവിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റും സാംസ്ക്കാരിക വേദിയുടെ പ്രസിഡന്റുമായ എസ്.എം. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സൗപർണ്ണികയുടെ ഇതിഹാസം മികച്ച നാടകമായി തിരഞ്ഞെടുത്തു.

സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗം സി.ആർ. മഹേഷ് അവാർഡുകൾ വിതരണം ചെയ്തു. ജി. യതീഷ്‌, എം. ഇസ്മായിൽ, എൽ.കെ. ദാസൻ, ക്ലാപ്പന നീലാംബരൻ, വരവിള ഹുസൈൻ, എം.പി. സുരേഷ് ബാബു, കെ.ആർ. വത്സൻ, ബി. ശ്രീകുമാർ, അജീഷ, വിപിൻ രാജ്, എസ്.ഷിഗു, ഗിരിജാ മുരളി, ഉഷാകുമാരി, അശ്വതി എന്നിവർ പ്രസംഗിച്ചു