ഓച്ചിറ: മുട്ടക്കോഴികുഞ്ഞുങ്ങളുടെ പഞ്ചായത്ത് തല വിതരണോദ് ഘാടനം മഠത്തിൽക്കാരാഴ്മ എട്ടാം വാർഡിൽ ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ. രാജേഷ് കുമാർ നിർവഹിച്ചു. 60 ദിവസം പ്രായമുള്ള 5 കോഴികുഞ്ഞുങ്ങളെ ജനറൽ വിഭാഗത്തിലും എസ്.സി വിഭാഗത്തിന് 10 എണ്ണം വീതവും ഓരോ കുടുംബത്തിനും വിതരണം ചെയ്‌തു. വാർഡ് മെമ്പർ മാളു സതീഷ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ. ലത്തീഭാബീവി, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്. മഹിളാമണി, വികസനസമിതി അംഗങ്ങൾ ബി.എസ്. വിനോദ്, ബാബു ആമ്പടിയിൽ, സതീഷ് പള്ളേമ്പിൽ എന്നിവർ സംസാരിച്ചു.