കൊല്ലം: കൊല്ലം എസ്.എൻ ട്രസ്റ്റ് സെൻട്രൽ സ്കൂളിൽ കേരളകൗമുദിയുടെയും സ്കൂളിലെ ബോധപൗർണമി ക്ലബിന്റെയും ആഭിമുഖ്യത്തിൽ വിജയമന്ത്ര വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു.
സ്കൂൾ സ്പെഷ്യൽ ഓഫീസർ പ്രൊഫ.കെ. സാംബശിവൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബിജു വിജയൻ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി റസിഡന്റ് എഡിറ്റർ എസ്. രാധാകൃഷ്ണൻ ആശംസ നേർന്നു. സ്കൂൾ പ്രിൻസിപ്പൽ എസ്. നിഷ, ബോധപൗർണമി ക്ലബ് പ്രസിഡന്റ് എസ്.ജെ. ഷാ, സെക്രട്ടറി പ്രണവ് പി. പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു. ജെ.സി.ഐ ഇന്റർനാഷണൽ ട്രെയിനർ എം.സി. രാജിലൻ ക്ലാസെടുത്തു.