അഞ്ചൽ: എസ്.എൻ.ഡി.പി യോഗം കുറവന്തേരി ശാഖാ വാർഷികവും കുടുംബസംഗമവും പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രകാശ് വള്ളിപച്ചയിൽ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവ ദർശനത്തിന്റെ പ്രസക്തി എന്ന വിഷയത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് ക്ലാസെടുത്തു. ശാഖ അതിർത്തിയിൽ നിന്ന് വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടുകയും ഔദ്യോഗിക ജീവിതത്തിൽ പ്രവേശിക്കുകയും ചെയ്ത പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ശാഖാ സെക്രട്ടറി ആർ. ദേവരാജൻ റിപ്പോർട്ടും സജീവ് പാങ്ങലാംകാട്ടിൽ അനുമോദന പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ കൗൺസിലർ എസ്. സദാനന്ദൻ, ശാഖാ വൈസ് പ്രസിഡന്റ് രാധാമണി തുടങ്ങിയവർ സംബന്ധിച്ചു.