malinyam
ഓച്ചിറ പായിക്കുഴിയിൽ ശിവാലയം ജംഗ്ഷന് തെക്ക് വശം വേലശ്ശേരിൽ വയലിൽ ശുചിമുറി മാലിന്യം തള്ളിയ നിലയിൽ

ഓച്ചിറ: ഓച്ചിറ പായിക്കുഴിയിൽ വിവിധ പ്രദേശങ്ങളിൽ രാത്രിയുടെ മറവിൽ ശുചിമുറി മാലിന്യം തള്ളുന്നു. പല ദിവസങ്ങളായി ഇത് ആവർത്തിക്കുകയാണ്. ശിവാലയം ജംഗ്ഷന് തെക്ക് വശം വേലശ്ശേരിൽ വയലിലാണ് കഴിഞ്ഞ ദിവസം മാലിന്യം തള്ളിയത്. നാട്ടുകാർ പഞ്ചായത്ത് അധികൃതർക്കും പൊലീസിലും പരാതി നൽകി.