കൊല്ലം: സമരമുഖത്തെ ഐക്യം കൊണ്ടും നിശ്ചയദാർഢ്യം കൊണ്ടും കശുവണ്ടി വികസന കോർപ്പറേഷന്റെയും സർക്കാരിന്റെയും ധാർഷ്ട്യം പരാജയപ്പെടുത്തിയ കശുവണ്ടി വികസന കോർപ്പറേഷൻ ഫാക്ടറികളിലെ തൊഴിലാളികളെ എൻ.കെ. പ്രേമചന്ദ്രൻ എം.പി അഭിനന്ദിച്ചു.
നിലവിലെ നിയമ വ്യവസ്ഥകൾക്കും കീഴ്വഴക്കങ്ങൾക്കും വിരുദ്ധമായി കശുഅണ്ടി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ കവർന്നെടുത്ത ഉത്തരവിനെയാണ് തൊഴിലാളികളുടെ സമരശക്തി നിഷ്പ്രഭമാക്കിയത്.
സർക്കാരിന്റെ ഒത്താശയോടുകൂടി കശുവണ്ടി വികസന കോർപ്പറേഷൻ ഭരണാധികാരികൾ ഏകപക്ഷീയമായി പുറത്തിറക്കിയ ഉത്തരവിന്റെ പേരിൽ വെട്ടിക്കുറച്ച ഹാജരും കവർന്നെടുത്ത ആനുകൂല്യങ്ങളും പുനഃസ്ഥാപിക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു.