navas
സി.പി.എം കുന്നത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട പോസ്റ്റാഫീസ് ഉപരോധിക്കുന്നു

ശാസ്താംകോട്ട: മതാടിസ്ഥാനത്തിൽ ഇന്ത്യയിലെ ജനങ്ങളെ വേർതിരിച്ചു പൗരത്വ ഭേദഗതി ബിൽ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ സി.പി.എം കുന്നത്തൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാസ്താംകോട്ട ഹെഡ് പോസ്റ്റ് ഓഫീസിലേക്ക്‌ മാർച്ച് സംഘടിപ്പിച്ചു. പഴയ കോടതി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പ്രതിഷേധത്തിൽ നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. സി.പി.എം കുന്നത്തൂർ ഏരിയാ സെക്രട്ടറി ഡോ.പി.കെ ഗോപൻ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം ടി.ആർ. ശങ്കരപ്പിള്ള അദ്ധ്യക്ഷത വഹിച്ചു. ഇസഡ് ആന്റണി എൻ. യശ്പാൽ, കെ.കെ. രവികുമാർ, എസ്. ശശികുമാർ, പി. അംബിക തുടങ്ങിയവർ സംസാരിച്ചു.