കരുനാഗപ്പള്ളി: സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ശ്രീനാരായണ സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾ സ്കൂൾ കുട്ടികളിൽ നിന്നും സമാഹരിച്ച 19 ചാക്ക് അരിയും മറ്റ് അവശ്യ സാധനങ്ങളും ആർ.രാമചന്ദ്രൻ എം.എൽ.എ തേവലക്കര ബിഷപ്പ് ജറോം അഭയ കേന്ദ്രം, വവ്വാക്കാവ് സായീശം, കരുനാഗപ്പള്ളി എന്റെ റോഡിയോ എന്നീ സംഘടനകൾക്ക് കൈമാറി. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് കെ. സുശീലൻ, സെക്രട്ടറി എ. സോമരാജൻ, പ്രിൻസിപ്പൽ ഡോ. സിന്ധു സത്യദാസ്, ഡയറക്ടർ ഡോ.കെ. രാജൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.