പത്തനാപുരം: കാട്ടുപന്നിയെ കെണിവച്ചു പിടിച്ച് ഇറച്ചിയാക്കി വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ പിടിയിൽ. പിറവന്തൂർ ചെമ്പനരുവി സന്യാസിക്കോണ് ജയ വിലാസത്തിൽ പ്രകാശ്, മഹാദേവർമൺ പുതിയ വീട്ടിൽ പ്രശോഭ് കൃഷ്ണൻ എന്നിവരാണ് പിടിയിലായത്. വനം വകുപ്പ് ഫ്ലയിംഗ് സ്ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
പ്രതികൾക്കൊപ്പം ഉണ്ടായിരുന്ന കറവൂർ സ്വദേശി ബിജു ഓടി രക്ഷപ്പെട്ടു. ഇയാൾക്കായി അന്വേഷണം ആരംഭിച്ചതായി വനപാലകർ അറിയിച്ചു. സന്യാസിക്കോൺ സ്വദേശിയായ ശശാങ്കന്റെ പുരയിടത്തിൽ കെണി ഒരുക്കി കാട്ടുപന്നിയെ പിടികൂടി ഇറച്ചിയാക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ഡപ്യൂട്ടി ആർ.ഒ എ നിസാം, ഫ്ലയിംഗ് സ്ക്വാഡ് സെക്ഷൻ ഫോറസ്റ്റർ പ്രസാദ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർമാരായ ടി. മഹേഷ്, കെ. ശ്യാം കുമാർ, മനോജ്, ആര്യ പ്രസാദ്, അമ്പിളി, വാച്ചർമാരായ കമലാസനൻ. രാജൻ, ശ്രീകുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.