പത്തനാപുരം: എസ്.എൻ.ഡി.പി യോഗം 2224-ാം നമ്പർ കുര ശാഖയുടെ പൊതുയോഗവും കുടുംബയോഗത്തിന്റെ രൂപീകരണവും ശാഖാ മന്ദിരത്തിൽ നടന്നു. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് മിനി ജയരാജ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ കൗൺസിലർ ജി. ആനന്ദൻ, യൂണിയൻ കൗൺസിലറും യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗം എൻ.ഡി. മധു, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറിയും സൈബർ സേന ജില്ലാ ചെയർമാനുമായ ബിനു സുരേന്ദ്രൻ, വനിതാസംഘം യൂണിയൻ വൈസ് പ്രസിഡന്റ് ഇന്ദിര ഗണേഷ്, യൂണിയൻ പ്രതിനിധി കൊച്ചുകുട്ടൻ, ശാഖാ വനിതാസംഘം പ്രസിഡന്റ് എസ്. സരീന, സെക്രട്ടറി ദീപ വിജയകുമാർ എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി ആർ. സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
കുര ശാഖയുടെ നേതൃത്വത്തിൽ രണ്ട് കുടുംബയോഗങ്ങൾ രൂപീകരിച്ചു. ഒന്നാമത്തെ കുടുബയോഗത്തിന് ഗുരുപ്രസാദം രണ്ടാംലുംമൂട് ഭാഗം എന്ന പേര് നൽകി. ചെയർമാനായി സുനിൽ കൺവീനറായി സരള, കമ്മിറ്റി അംഗങ്ങളായി പ്രസാദവല്ലി, രാജി, ഷൈലജ സുരേഷ്, വിശ്വംഭരൻ, മുരളി എന്നിവരെ തിരഞ്ഞെടുത്തു. രണ്ടാമത്തെ കുടുബയോഗത്തിന് വയൽവാരം കുര ഭാഗം എന്ന പേര് നൽകി. ചെയർമാനായി സരീന, കൺവീനറായി പൊന്നമ്മ, കമ്മിറ്റി അംഗങ്ങളായി അമ്പിളി, ശശികല, സുലോചന, ഷീല, അനില എന്നിവരെ തിരഞ്ഞെടുത്തു.