തേവലക്കര: കോയിവിള ബിഷപ്പ് ജെറോം അഭയകേന്ദ്രത്തിന്റെ ഇരുപതാമത് വാർഷികവും ക്രിസ്മസ് ആഘോഷവും അഭയകേന്ദ്രത്തിൽ നടന്നു. സർവമത പ്രാർത്ഥന, സ്നേഹവിരുന്ന്, മതസൗഹാർദ്ദ അനുഗ്രഹ പ്രഭാഷണം, ജീവകാരുണ്യ പ്രവർത്തകരെയും മാദ്ധ്യമ പ്രവർത്തകരെയും ആദരിക്കൽ,എസ്.എസ്.എൽ.സി, പ്ളസ് ടു വിജയികൾക്കുള്ളഅവാർഡ് വിതരണം, നിർദ്ധന രോഗികൾക്കുള്ള ധാന്യക്കിറ്റ് വിതരണം, പുടവ വിതരണം, വിവിധ കലാപരിപാടികൾ എന്നിവയും നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനവും മാദ്ധ്യമ പ്രവർത്തകരെ ആദരിക്കലും എൻ .വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. ജീവ കാരുണ്യ പ്രവർത്തകരെ സിനി ആർട്ടിസ്റ്റ് ശ്രീലത നമ്പൂതിരി ആദരിച്ചു. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കു കൗൺസലിംഗ് നടത്തി . അഭയകേന്ദ്രം പി.ആർ.ഒ എം.എ. അബ്ദുൽ ഷുക്കൂർ ക്ലാസിന് നേതൃത്വം നൽകി.