photo
കരുനാഗപ്പള്ളിയിൽ ദേശീയപാത ഉപരോധിച്ച കെ.എസ്.യു പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യുന്നു.

കരുനാഗപ്പള്ളി: ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് നേരെ നടന്ന പൊലീസ് നരനായാട്ടിൽ പ്രതിഷേധിച്ചും പൗരത്വ ബിൽ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് കെ എസ് യു കരുനാഗപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേത്രത്വത്തിൽ പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു . ഇവരെ പൊലീസ് നീക്കം ചെയ്തു. കെ. എസ്. യു മുൻ സംസ്ഥാന സെക്രട്ടറി മഞ്ജുക്കുട്ടൻ, കെ എസ്. യു സംസ്ഥാന കോ ഓർഡിനേറ്റർ നൗഫൽ കുരുടന്റയ്യത്ത്‌, കെ. എസ്. യു ജില്ലാ വൈസ് പ്രസിഡന്റ്‌ ബിപിൻ രാജ്, ജില്ലാ സെക്രട്ടറിമാരായ അസ്‌ലം ആദിനാട്, സൂരജ് കുറുനപ്പള്ളി, മുഹമ്മദ് അൻഷാദ്,അമീൻ, ഇന്ദ്രജിത്ത്,ആദിൽ നിസാർ,വിധു,അസ്ഹർ മുണ്ടപ്പള്ളി, അൽത്താഫ്,ഫഹദ്, സഫിൽ,അമീർ, മുഹമ്മദ് റഫീക്ക് എന്നിവർ ഉപരോധ സമരത്തിന് നേതൃത്വം നൽകി