പുത്തൂർ: ജനവാസ കേന്ദ്രത്തിൽ മൊബൈൽ ടവർ നിർമ്മിക്കാനെത്തിയവരെ നാട്ടുകാർ തടഞ്ഞു. പുത്തൂർ കാരിക്കൽ കൊരണ്ടിക്കുഴി വെട്ടുരുത്തിൽ കാവിന് സമീപം സ്വകാര്യ പുരയിടത്തിലാണ് മൊബൈൽ ടവർ നിർമ്മാണം നടത്താനുള്ള നീക്കം നടക്കുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി ഇരുകൂട്ടരേയും പിരിച്ചയക്കുകയായിരുന്നു. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു.