പത്തനാപുരം: പൗരത്വ ബില്ലിനെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തിൽ പത്തനാപുരം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം ബി. അജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം എം. മീരാപിള്ള അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി എൻ. ജഗദീശൻ സ്വാഗതം പറഞ്ഞു. കർഷക സംഘം ജില്ലാ പ്രസിഡന്റ് ബിജു കെ. മാത്യു, ബിനു ഡാനിയേൽ, പിറവന്തൂർ സോമരാജൻ എന്നിവർ സംസാരിച്ചു. എച്ച്. നജീബ് മുഹമ്മദ്, കെ.ബി. സജീവ്, എ.ബി. അൻസാർ, എസ്. സജീഷ് എന്നിവർ നേതൃത്വം നൽകി.