kuttappan-t-c-73

ശാസ്താംകോട്ട: റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ഏഴാംമൈൽ ജംഗ്ഷനിൽ ബൈക്കിടിച്ച് പരിക്കേറ്റ ഏഴാംമൈൽ തെങ്ങും വിളയിൽ ടി.സി. കുട്ടപ്പൻ (73) മരിച്ചു.15 ന് ഉച്ചയ്ക്ക് 2.40 ന് കടമ്പനാട് ഭാഗത്തു നിന്നും അതിവേഗം വന്ന ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു. ഉടമ ഉപേക്ഷിച്ച് പോയ വാഹനം ശാസ്താംകോട്ട പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. പോസ്റ്റ്മോർട്ടം നടത്തി വീട്ടുവളപ്പിൽ സംസ്കരിച്ചു. മക്കൾ: ടി.കെ. ഉണ്ണികൃഷ്ണൻ, ടി.കെ. ഉദയൻ, ടി.കെ. ബൈജു, ഐ. ഉഷ. മരുമക്കൾ: ഷീജ, ലത, ശാലിനി, വിശ്വനാഥൻ.