sndp
എസ്.എൻ.ഡ‌ി.പി യോഗം 440-ാം നമ്പർ പ്രാക്കുളം വിജയവിലാസം ശാഖയുടെ മതസൗഹാർദ്ദ സമ്മേളനം കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

അഞ്ചാലുംമൂട്: എസ്.എൻ.ഡി.പി യോഗം 440-ാം നമ്പർ പ്രാക്കുളം വിജയവിലാസം ശാഖയുടെ 26-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മത സൗഹാർദ്ദ സമ്മേളനം നടന്നു. കുണ്ടറ യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ് ജി. അർജ്ജുനൻ അദ്ധ്യക്ഷത വഹിച്ചു. ബിഷപ്പ് ജെറോം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും മുൻ ഗവ. പ്രിൻസിപ്പൽ സെക്രട്ടറിയുമായ അനിൽ സേവ്യർ, ഉമയനല്ലൂർ ജുമാ മസ്ജിദ് ചീഫ് ഇമാം ഇ.കെ. സുലൈമാൻ ദാരിമി എന്നിവർ പ്രഭാഷണം നടത്തി.

കുണ്ടറ യൂണിയൻ വൈസ് പ്രസിഡന്റ് മൺറോതുരുത്ത് ഭാസി ചികിത്സാ സഹായ വിതരണം നിർവഹിച്ചു. നീരാവിൽ എസ്.എൻ.ഡി പി യോഗം എച്ച്.എസ്.എസ് പ്രിൻസിപ്പൽ ആർ. സിബില, യൂണിയൻ കൗൺസിലർ വി. ഹനീഷ്, തൃക്കരുവ ഗ്രാമപഞ്ചായത്ത് അംഗം ടി. സുധാമണി എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി വി. അനിൽകുമാർ സ്വാഗതവും വനിതാസംഘം ശാഖാ പ്രസിഡന്റ് പി. കമലാദേവി നന്ദിയും പറഞ്ഞു.