കുന്നത്തൂർ:അമിതമായി ജോലി ഭാരം അടിച്ചേൽപ്പിച്ച കാഷ്യൂ കോർപ്പറേഷന്റെ തീരുമാനം മരവിപ്പിച്ചതിനെ തുടർന്ന് തൊഴിലാളികൾ ആഹ്ലാദ പ്രകടനം നടത്തി. ഭരണിക്കാവ് ഫാക്ടറി കവാടത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് ഐ.എൻ.ടി.യു.സി നേതാക്കളായ കെ.സുകുമാരൻ നായർ, എസ്.സുഭാഷ്,കുന്നത്തൂർ ഗോവിന്ദപ്പിള്ള,ബേബി ജോൺ കുന്നത്തൂർ,സി.ഐ.ടി.യു നേതാക്കളായ ലക്ഷ്മികുട്ടി,മണിയൻ പിള്ള,യു.ടി.യു.സി നേതാക്കളായ ഉല്ലാസ് കോവൂർ, കെ.രാമൻപിള്ള, പൊടിയൻ എന്നിവർ നേതൃത്വം നൽകി. സമാപന യോഗത്തിൽ ഇടവനശേരി സുരേന്ദ്രൻ,നാലുതുണ്ടിൽ റഹീം, തൊളിക്കൽ സുനിൽ,ഷൗക്കത്ത്, ഷെഫീഖ് മൈനാഗപ്പള്ളി, ലക്ഷ്മിക്കുട്ടിയമ്മ തുടങ്ങിയവർ സംസാരിച്ചു.