കുന്നത്തൂർ: എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനിൽപ്പെട്ട ശാസ്താംകോട്ട ഗ്രാമ പഞ്ചായത്തിലെ ശാഖകളുടെ നേതൃത്വത്തിൽ സംയുക്ത ശിവഗിരി തീർത്ഥാടന മാസാചരണത്തിന് തുടക്കമായി. മുതുപിലാക്കാട് പടിഞ്ഞാറ് ശാഖയിൽ നടന്ന യോഗം യൂണിയൻ സെക്രട്ടറി ഡോ. പി. കമലാസനൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ നെടിയവിള സജീവൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് റാം മനോജ്, കൺവീനർ സി.ആർ. ശശിധരൻ, വൈസ് ചെയർമാൻ മുതുപിലാക്കാട് രാജേന്ദ്രൻ, ജോയിന്റ് കൺവീനർ കെ. വിജയധരൻ എന്നിവർ സംസാരിച്ചു.