കൊല്ലം: എസ്.എൻ.ഡി.പി യോഗം 644-ാം നമ്പർ പെരുങ്ങാലം ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ശാഖാ ഗുരുമന്ദിരത്തിൽ നടന്നു. കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ. ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് സുഗതൻ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ. എസ്. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി.
ശാഖാ ആക്ടിംഗ് സെക്രട്ടറി സുരേഷ് സ്വാഗതം പറഞ്ഞു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്. ഭാസി, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എം.അർ. ഷാജിസ, വനിതാസംഘം സെക്രട്ടറി ശ്യാമള ഭാസി, സൈബർ സേന ചെയർമാൻ അനിൽകുമാർ, യൂണിയൻ കൗൺസിലർമാരായ ഷൈബു വി. സജീവ്, പ്രിൻസ്, മല്ലാക്ഷി, അഖിൽ എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി സഹദേവൻ (പ്രസിഡന്റ് ), സുഗതൻ (വൈസ് പ്രസിഡന്റ്), രാഖി സുധീഷ് (സെക്രട്ടറി) അശോകൻ (യൂണിയൻ പ്രതിനിധി) സോമനാഥൻ, ശ്രീവത്സൻ, മണിക്കുട്ടൻ, അശോകൻ, ശ്യാമള, ദീപസതീശൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. ജി. ലിബുമോൻ റിട്ടേണിംഗ് ഓഫീസറായിരുന്നു.