paravur
കോൺഗ്രസ് സേവാദൾ ചാത്തന്നൂർ ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അഡ്വ. ജയസുരേഷ് അനുസ്മരണ സമ്മേളനം പരവൂർ എസ്. രമണൻ ഉദ്‌ഘാടനം ചെയ്യുന്നു

പരവൂർ: കോൺഗ്രസ് സേവാദൾ ചാത്തന്നൂർ ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഡ്വ. ജയസുരേഷിന്റെ ഒന്നാം ചരമ വാർഷികാചരണം നടന്നു. അനുസ്മരണ സമ്മേളനം പരവൂർ എസ്. രമണൻ ഉദ്‌ഘാടനം ചെയ്തു. സേവാദൾ ബ്ലോക്ക് ചെയർമാൻ ബി. തുളസീധരൻ നായർ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ജെ. വിജയൻപിള്ള, രാജേന്ദ്രപ്രസാദ്, വിജയകുമാരൻ നായർ, ഹരിലാൽ, എം. അജിത്ത്, അനിലൻ, പരവൂർ മോഹൻദാസ് എന്നിവർ സംസാരിച്ചു.