police
ഡി.സി.സിയുടെ നേതൃത്വത്തിൽ പൗരത്വ ബില്ലിനെതിരെ നടത്തിയ കൊല്ലം റെയിൽവേ സ്റ്റേഷൻ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ

കൊല്ലം: പൗരത്വ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സിയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. സ്റ്റേഷനിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഇന്ത്യയിലെ മുസ്ലീം സമുദായത്തിന് നേരെ അമിത്ഷായും കൂട്ടരും വിരൽ ചൂണ്ടിയാൽ തടയാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഉണ്ടാകുമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ പറഞ്ഞു. രാജ്യത്ത് വേർതിരിവുണ്ടാക്കാൻ ആര് ശ്രമിച്ചാലും വിലപ്പോവില്ല. മതേതരത്വം സംരക്ഷിക്കാൻ രണ്ടാം സ്വാതന്ത്ര്യ സമരം ഭാരതത്തിൽ വേണ്ടിവരുമെന്നും ബിന്ദുകൃഷ്ണ പറഞ്ഞു.
കോൺഗ്രസ് നേതാക്കളായ ജി. പ്രതാപവർമ്മതമ്പാൻ, എം.എം. നസീർ, എ.കെ. ഹഫീസ്, സൂരജ് രവി, എസ്. വിപിനചന്ദ്രൻ, ചിറ്റുമൂല നാസർ, കെ.ജി. രവി, കൃഷ്ണൻകുട്ടി നായർ, പി. ജർമ്മിയാസ്, ശോഭ സുധീഷ്, ജി. ജയപ്രകാശ്, ലീലാകൃഷ്ണൻ, കോലത്ത് വേണുഗോപാൽ, എസ്. ശ്രീകുമാർ, വാളത്തുംഗൽ രാജഗോപാൽ, സന്തോഷ് തുപ്പാശ്ശേരി, ആദിക്കാട് മധു, മുനമ്പത്ത് വഹാബ്, തൃദീപ് കുമാർ, നടുക്കുന്നിൽ വിജയൻ, എം.എം. സഞ്ജീവ് കുമാർ, ചക്കിനാൽ സനൽകുമാർ, പി. രാജേന്ദ്രപ്രസാദ്, കൃഷ്ണവേണി.ജി. ശർമ എന്നിവർ സംസാരിച്ചു.
ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നാരംഭിച്ച മാർച്ചിന് മണിയംകുളം ബദറുദ്ദീൻ, ആർ.രാജ്‌മോഹൻ, ആർ. രമണൻ, ഗോപകുമാർ, നാസിമുദ്ദീൻ ലബ്ബ, സുകുമാരപിള്ള, വിഷ്ണുവിജയൻ, ഗീതാകൃഷ്ണൻ, ബിജു ലൂക്കോസ്, നവാസ് റഷാദി, എം.വി. ഹെൻട്രി, ജയശ്രീ രമണൻ, സുനിത നിസാർ തുടങ്ങിയവർ നേതൃത്വം നൽകി