കൊല്ലം : എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയനും ശാഖകളും സംയുക്തമായി നടത്തുന്ന ശിവഗിരി മാസാചരണത്തിന്റെ പോരുവഴി പഞ്ചായത്ത് തല സമ്മേളനം എസ്.എൻ.ഡി.പി യോഗം ഇടയ്ക്കാട് 176-ാം നമ്പർ ശാഖയിൽ നടന്നു. യൂണിയൻ കൗൺസിലർ അഖിൽ സിദ്ധാർത്ഥിന്റെ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ പ്രസിഡന്റ് ആർ. ശ്രീകുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ആശാ പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ഡയറക്ടർ ബോർഡ് അംഗങ്ങളായ ശ്രീലയം ശ്രീനിവാസൻ, വി. ബേബി കുമാർ, യൂണിയൻ കൗൺസിലറും എസ്.എൻ ട്രസ്റ്റ് ബോഡ് അംഗവുമായ ആർ പ്രേം ഷാജി, താഴവാവിള ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സന്തോഷ് കുമാർ സ്വാഗതവും ചാത്താകുളം ശാഖാ സെക്രട്ടറി മോഹനൻ നന്ദിയും പറഞ്ഞു.