peedanam

ഓയൂർ: ഭിന്നശേഷിക്കാരിയായ യുവതിയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിച്ചയാൾ അറസ്റ്റിൽ. കടയ്ക്കോട് സ്വദേശി ജോൺസണെയാണ് (54) പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ സെപ്തംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയുടെ വീടിന് സമീപം താമസിക്കുന്ന ബന്ധുകൂടിയായ ഇയാൾ യുവതിയുടെ ഭർത്താവ് ജോലിക്ക് പോയ സമയത്ത് വീട്ടിൽ അതിക്രമിച്ച് കയറി. പീഡിപ്പിക്കുകയായിരുന്നു.

സംഭവശേഷം ഒളിവിലായിരുന്ന ഇയാളെ പൂയപ്പള്ളി സി.ഐ പ്രദീപ് ചന്ദ്രൻ, എസ്.ഐ രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.