കൊല്ലം: ഡോ.ബി.ആർ.അംബേദ്കർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗ്രാമീണ മേഖലയിൽ സുസ്ഥിര വികസനത്തിന് സഹായിക്കുന്ന പദ്ധതികൾ ആവിഷ്‌കരിക്കാൻ വിവിധ മേഖലകളിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് ദേശീയ ശില്പശാല നടത്തി. ചെയർമാൻ നെടുമൺകാവ് ഗോപാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ പ്രമുഖ ശാസ്ത്ര സാങ്കേതിക വിദഗ്ദ്ധൻ പ്രൊഫ.വി.കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു.
രാഷ്ട്ര പുനർനിർമ്മാണത്തിന് ഊന്നൽ നല്കി പത്തോളം നവീന പദ്ധതികൾക്ക് യോഗം രൂപം നൽകി. കേരളത്തിനകത്തും പുറത്തും ഒരേപോലെ പ്രയോജനപ്രദമാകുന്ന പരിസ്ഥിതി, തൊഴിൽ നൈപുണ്യ പരിശീ
ലനം, ജലപരിസ്ഥിതി മാനേജ്‌മെന്റ്, സ്ത്രീകൾക്കും, വിദ്യാർത്ഥികൾക്കും പങ്കെടുക്കാവുന്ന പരിശീലന പ്രായോഗിക ബോധവത്കരണ പദ്ധതികൾക്കാണ് ഊന്നൽ നൽകിയത്.
ഡോ.എസ്. രത്‌നകുമാരൻ, സൗദി അറേബ്യയിലെ കിംഗ് ഖാലിദ് സർവകലാശാല കമ്പ്യൂട്ടർ എൻജിനീയറിംഗ് വിഭാഗം മുൻ മേധാവി ഡോ. എസ്. ശശികുമാരൻ, യൂണിവേഴ്സിറ്റി കോളേജ് മുൻ പ്രിൻസിപ്പൽ, ഡോ.സി. മോളി മേഴ്സിലിൻ, മുൻ പ്ലാനിംഗ്‌ബോർഡ് വ്യവസായ വിഭാഗം
മേധാവി ബി. ചന്ദ്രചൂഡൻ നായർ, കൊല്ലം ശ്രീനാരായണ കോളേജ് മുൻ പ്രിൻസിപ്പൽ ഡോ. സി. അനിതാശങ്കർ, സംസ്ഥാന അദ്ധ്യക്ഷൻ കെ.വി.പത്മനാഭൻ, നിഷ് പ്രതിനിധി അശ്വതി, ടൂറിസം കൺസൽട്ടന്റ് ഡോ. കെ. മുരളീധര മേനോൻ, സെസ്സിലെ ശാസ്ത്രജ്ഞൻ ഡോ.കെ.സോമൻ, ഡോ.
ബി. പ്രേംലെറ്റ്, ഡോ. റ്റി. സാബു, രാംകമൽ തുടങ്ങി 60 ഓളം വിദഗ്ദ്ധർചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.