കൊട്ടാരക്കര: ഭാര്യ പിതാവിനെ തൂമ്പാകൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. വിലങ്ങറ സ്വദേശിയായ എഴുപതുകാരൻ കൃഷ്ണൻകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ കൊട്ടാരക്കര വിലങ്ങറ മോട്ടോർ കുന്നം രജിത ഭവനം വീട്ടിൽ കൃഷ്ണൻ കുട്ടിയാണ് (57) കൊട്ടാരക്കര പൊലീസിന്റെ പിടിയിലായത്. വീട് പണിയെപ്പറ്റിയുണ്ടായ തർക്കത്തെ തുടർന്ന് കുപിതനായ കൃഷ്ണൻകുട്ടി ഭാര്യാപിതാവിനെ തൂമ്പാ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.