photo
എൻ.ആർ.ഇ.ജി കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: എൻ.ആർ.ഇ.ജി വർക്കേഴ്സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. വേണുഗോപാൽ കാർഷിക ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു. സരസ്വതി അമ്മ അദ്ധ്യക്ഷത വഹിച്ചു. കടത്തുർ മൻസൂർ സ്വാഗതം പറഞ്ഞു. സി.പി.ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി ജെ. ജയകൃഷ്ണപിള്ള, ജില്ലാ പഞ്ചായത്ത് മെമ്പർ അനിൽ എസ്. കല്ലേലിഭാഗം, പി.കെ. വാസുദേവൻ, ലത ഗേളി, സീനത്ത്, സക്കീന, വസുമതി രാധാകൃഷ്ണൻ, ഗീതുകുമാരി, അബ്ദുൽ ഖാദർ തുടങ്ങിയവർ സംസാരിച്ചു. അനിൽ എസ്. കല്ലേലിഭാഗം (പ്രസിഡന്റ്) അഷറഫ് പോളയിൽ, കവിത മാധവൻ (വൈസ് പ്രസിഡന്റുമാർ) സരസ്വതി അമ്മ (സെക്രട്ടറി) ശ്രീലത പ്രകാശ്, ബിന്ദു (ജോയിന്റ് സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.