പുത്തുർ: നാലു വയസുകാരിയെ അയൽവക്കത്തെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി. പുത്തുർ അനി ഭവനിൽ അനി ജോണിന്റെയും സോണിയയുടെയും മകൾ അക്വേലയാണ് (4) മരിച്ചത്. ഒരു വർഷമായി ഇവർ വാടകയ്ക്ക് താമസിക്കുന്ന ചുകത്തറയിലെ വീടിന് അടുത്തുള്ള മുകളുവിളയിൽ രമണിയമ്മയുടെ വീട്ടുമുറ്റത്തെ കിണറിലായിരുന്നു ജഡം കണ്ടത്.
അടുത്ത വീടുകളിലെല്ലാം പോകാറുണ്ടായിരുന്ന അക്വേലയെ കാണാഞ്ഞതിനെ തുടർന്ന് അവിടെയെല്ലാം അന്വേഷിച്ചെങ്കിലും കണ്ടില്ല. അതിനിടെയാണ് കിണർ മൂടിയിരുന്ന വല അകത്തേക്ക് വീണു കിടക്കുന്നത് കണ്ടത്. ഉടൻ കൊട്ടാരക്കര ഗവ. അശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങൾ: അൽബിൻ അനി, ആഷിൻ അനി
സംസ്കാരം വ്യാഴാഴ്ച 2ന് മൈലംകുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.