കൊട്ടിയം: കൊല്ലൂർവിള പൗരത്വ സംരക്ഷണ വേദിയുടെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി ബിൽ ജനകീയ ചർച്ചയും സംശയ നിവാരണവും സംഘടിപ്പിച്ചു. കൊല്ലൂർവിള പള്ളിമുക്ക് വ്യാപാരഭവനിൽ നടന്ന ചടങ്ങ് മുൻ എം.എൽ.എ എ. യൂനുസ് കുഞ്ഞ് ഉദ്ഘാടനം ചെയ്തു. അബ്ദുൽ റഹുമാൻ അദ്ധ്യക്ഷത വഹിച്ചു.
കൊല്ലുർവിള മുസ്ലിം ജമാഅത്ത് ചീഫ് ഇമാം മൺസൂർ ഹുദവി ആമുഖ പ്രഭാഷണവും ഉമയനല്ലൂർ മുസ്ലിം ജമാഅത്ത് ഇമാം കാരാളി ഇ.കെ. സുലൈമാൻ ദാരിമി മുഖ്യപ്രഭാഷണവും നടത്തി. റിട്ട. റെയിൽവേ മജിസ്ട്രേറ്റ് മുഹമ്മദ് ഷെരീഫ്, ആണ്ടാമുക്കം റിയാസ് എന്നിവർ ക്ലാസെടുത്തു. പുത്തൻപുരയിൽ എ.കെ. അഷറഫ്, കൊല്ലൂർവിള സുനിൽ ഷാ, അൻസാരി, ഷാനവാസ്, കൊല്ലൂർവിള ബദറുദ്ദീൻ എന്നിവർ സംസാരിച്ചു.