കരുനാഗപ്പള്ളി: മത്സ്യബന്ധനത്തിനിടെ വള്ളത്തിൽ നിന്ന് തെന്നിവീണ് തൊഴിലാളി മരിച്ചു. കരുനാഗപ്പള്ളി, കോഴിക്കോട് കുന്നുംപുറത്ത് അനിരുദ്ധനാണ് (56) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ നീണ്ടകരയിൽ നിന്ന് ഏഴ് നോട്ടിക്കൽ മൈൽ പടിഞ്ഞാറ് വച്ചായിരുന്നു അപകടം. അഴീക്കൽ ഹാർബറിൽ നിന്ന് കാർമ്മൽ എന്ന വള്ളത്തിലാണ് മത്സ്യബന്ധനത്തിനു പോയത്. അപകടത്തെ തുടർന്ന് മറ്റൊരു വള്ളത്തിൽ ശക്തികുളങ്ങര ഹാർബറിലെത്തിച്ച് ജില്ലാ ആശുപത്രിയിലേക്കുകൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ശരമ. മക്കൾ: അനിമോൾ, അനീഷ് . മരുമകൻ: സജിത്ത്