bike

പത്തനാപുരം: നിറുത്തിയിട്ടിരുന്ന കാറിന് പിന്നിൽ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ചാരുംമൂട് പ്രശാന്തി ഭവനിൽ പ്രശാന്ത്, കായംകുളം സ്വദേശി സജി എന്നിവർക്കാണ് പരിക്കേറ്റത്. സജിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. നാട്ടുകാരും പൊലീസും ചേർന്ന് ഇരുവരെയും പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പത്തനാപുരം മുസ്ലീം പള്ളിക്ക് സമീപം ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് അപകടം. പത്തനാപുരത്ത് നിന്ന് അടൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക് യാത്രികർ. ഇടിയുടെ ആഘാതത്തിൽ രണ്ട് പേരും റോഡിൽ തെറിച്ച് വീഴുകയായിരുന്നു.പത്തനാപുരം പൊലീസ് കേസെടുത്തു.