കരുനാഗപ്പള്ളി: മതേതരത്വം തകർക്കുന്ന പൗരത്യ ബില്ലിനെതിരെ കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംഗമം യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. സവർക്കറും ജിന്നയും ഉയർത്തിയ വിഭജന വാദത്തെ അന്നും ഇന്നും പ്രതിരോധിക്കുന്നത് കോൺഗ്രസാണെന്നും വർണവെറി കാട്ടുന്ന ഭരണാധികാരികൾ ജനാധിപത്യ മതേതര രാജ്യത്തിന് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു.കെ.ജി. രവി, ചിറ്റുമൂല നാസർ, ടി. തങ്കച്ചൻ, മുനമ്പത്ത് വഹാബ്, എം. അൻസാർ, തൊടിയൂർ രാമചന്ദ്രൻ, എൽ.കെ. ശ്രീദേവി, ബിന്ദു ജയൻ, എൻ. രമണർ, അഡ്വ. കെ.എ. ജവാദ്, മുനമ്പത്ത് ഗഫൂർ, മണിലാൽ ചക്കാലത്തറ, ഷിബു എസ്.തൊടിയൂർ, ആർ. ശശിധരൻ പിള്ള, കളീയ്ക്കൽ മുരളി, കല്ലേലിഭാഗം ബാബു, എ.എ. അസീസ്, ബോബൻ ജി. നാഥ്, എം.കെ. വിജയഭാനു, ടി.പി. സലിം കുമാർ, സോമൻ പിള്ള എന്നിവർ സംസാരിച്ചു. ടോമി എബ്രഹാം സ്വാഗതവും എസ്. ജയകുമാർ നന്ദിയും പറഞ്ഞു.