paravur
കോൺഗ്രസ് പരവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ നടന്ന പ്രതിഷേധ പ്രകടനം

പരവൂർ: പൗരത്വ ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പരവൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ പ്രതിഷേധ പ്രകടനവും റെയിൽവേ സ്റ്റേഷൻ മാർച്ചും നടന്നു. പരവൂർ കോൺഗ്രസ് ഭവന് മുന്നിൽ നിന്ന് ആരംഭിച്ച പ്രകടനം റെയിൽവേ സ്റ്റേഷനിൽ സമാപിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷുഹൈബ് ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, പരവൂർ സജീബ്, വി. പ്രകാശ്, മണ്ഡലം പ്രസിഡന്റുമാരായ പരവൂർ മോഹൻദാസ്, കെ. മോഹനൻ, ഷൈജു ബാലചന്ദ്രൻ, സജീവ് സജിഗത്തിൽ, വി.കെ. സുനിൽകുമാർ, എസ്. സുനിൽകുമാർ, രഞ്ജിത് പരവൂർ എന്നിവർ സംസാരിച്ചു.