udf
ദേശീയ പൗരത്വ ബിൽ ഭേദഗതിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൊട്ടാരക്കരയിൽ നടത്തിയ പ്രതിഷേധ പ്രകടനം

കൊട്ടാരക്കര: ദേശീയ പൗരത്വ ബിൽ ഭേദഗതിയിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൊട്ടാരക്കരയിൽ പ്രകടനം നടത്തി.കൊട്ടാരക്കര കോൺഗ്രസ്‌ ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനം ചന്തമുക്ക് വഴി നഗരം ചുറ്റി പുലമൺ ജംഗ്ഷനിൽ സമാപിച്ചു. ബേബി പടിഞ്ഞാറ്റിൻകര, കുളക്കട രാജു, ഒ. രാജൻ, കെ.എസ്. വേണുഗോപാൽ, പൊടിയൻ വർഗീസ്, പി. ഹരികുമാർ, നടുക്കുന്നിൽ വിജയൻ, ഷിജു പടിഞ്ഞാറ്റിൻകര, ഇഞ്ചക്കാട് നന്ദകുമാർ, അഹമദ് ഷാ, വി. ഫിലിപ്പ്, കെ.ജി. അലക്സ്, ജയപ്രകാശ് നാരായൺ, താമരകുടി വിജയകുമാർ തുടങ്ങിയവ‌ർ നേതൃത്വം നൽകി.