കൊല്ലം: കുടുംബശ്രീ മുളങ്കാടകം ഡിവിഷൻ എ.ഡി.എസ് വാർഷികാഘോഷം ആനന്ദവല്ലീശ്വരം ബ്രാഹ്മണ സമാജം ഹാളിൽ നടന്നു. എം. മുകേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഡിവിഷൻ കൗൺസിലർ ഡോ. സുജിത്ത് യോഗം ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് സെക്രട്ടറി കമലമ്മ റിപ്പോർട്ട് അവതരിപ്പിച്ചു.
എ.ഡി.എസ് ചെയർപേഴ്സൺ സുജാത സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി മേയർ വിജയാ ഫ്രാൻസിസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാകുമാരി, സി.ഡി.എസ് ചെയർപേഴ്സൺ ബീമാ നിസാം, വി.ആർ. അജു, ശ്രീജ, ശാരദാമ്മ, കമലമ്മ, ഷീലാകുമാരി, വത്സല, ഗീതാകുമാരി, ഷൈലാ ബീവി എന്നിവർ സംസാരിച്ചു.