പത്തനാപുരം: ഗുരുധർമ്മ പ്രചാരണസഭ മാതൃസഭ പത്തനാപുരം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 87-ാ മത് ശിവഗിരി തീർത്ഥാടന സന്ദേശ സമ്മേളനം നടന്നു. പട്ടാഴി ചെളിക്കുഴി വയൽവാരം യൂണിറ്റിൽ നടന്ന സമ്മേളനം സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഷാഹിദാ കമാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.എൻ. കാർത്തികേയൻ അദ്ധ്യക്ഷത വഹിച്ചു. കേന്ദ്ര സമതിയംഗം പിറവന്തൂർ രാജൻ മുഖ്യ പ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി സത്യപാലൻ മഞ്ചള്ളൂർ, പുത്തൂർ ശോഭനൻ , ശശാങ്കരാജൻ, സതീഷ് ബാബു, വിമല കാർത്തികേയൻ, സുജയ വിദ്യാധരൻ എന്നിവർ പ്രസംഗിച്ചു