കൊല്ലം: ആരോഗ്യ സർവകലാശാല ദക്ഷിണ മേഖലാ കലോത്സവത്തിന്റെ സംഘാടക സമിതി ഓഫീസേ ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന യോഗത്തിൽ സംഘാടക സമിതി ചെയർമാൻ കെ, സേതുമാധവൻ, ആർ.എം.ഒ ഡോ. ഷിറിൽ, എം. ഹരികൃഷ്ണൻ, എസ്.എസ്. അനന്ദു, സജീവ്, പി.ആർ.ഒ അരുൺ തുടങ്ങിയവർ പങ്കെടുത്തു.