അഞ്ചാലുംമൂട്: പൗരത്വ ഭേദഗതി ബില്ലിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് അഞ്ചാലുംമൂട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചാലുംമൂട് ജംഗ്‌ഷനിൽ റോഡ് ഉപരോധവും പ്രധാനമന്ത്രിയുടെ കോലം കത്തിക്കലും നടന്നു. ഉപരോധസമരം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കരുവ റഫീഖ് ഉദ്ഘാടനം ചെയ്തു. സുധീർലാൽ അദ്ധ്യക്ഷത വഹിച്ചു. സായി ഭാസ്കർ, സൈജു, പുന്തല മോഹനൻ, വിനു വി. നായർ, റഫീഖ് കളീലിൽ ചിറ എന്നിവർ പങ്കെടുത്തു.