kummanam
കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ എഴുകോൺ കശുഅണ്ടി പ്രോസസ്സേഴ്സ് ആന്റ് എക്സ്‌പോർട്ടേഴ്സ് അസോസിയേഷൻ പ്രതിനിധി സംഘം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുമായി ചർച്ച നടത്തുന്നു

കൊല്ലം: കശുഅണ്ടി വ്യവസായ പുനരുജ്ജീവനത്തിനായി സമഗ്ര പദ്ധതി തയ്യാറാക്കുമെന്ന് കേന്ദ്ര ചെറുകിട, ഇടത്തരം സംരംഭ മന്ത്റി നിതിൻ ഗഡ്കരി പറഞ്ഞു. കശുഅണ്ടി വ്യവസായവുമായി ബന്ധപ്പെട്ട മ​റ്റ് മന്ത്റാലയങ്ങളുമായി ചെയ്യേണ്ട കാര്യങ്ങളിലും ഇടപെടുമെന്ന് മന്ത്റി ഉറപ്പു നൽകി. കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ തന്നെ സന്ദർശിച്ച എഴുകോൺ കശുഅണ്ടി പ്രോസസേഴ്സ് ആന്റ് എക്സ്‌പോർട്ടേഴ്സ് അസോസിയേഷൻ പ്രതിനിധി സംഘത്തിനാണ് മന്ത്റി ഉറപ്പു നൽകിയത്. കേരളത്തിലെ കശുഅണ്ടി സംസ്‌കരണ വ്യവസായം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് കുമ്മനം വിശദീകരിച്ചു. പുനരുജ്ജീവന പദ്ധതി പഠിച്ചശേഷം മന്ത്റാലയത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും മന്ത്റി ഉറപ്പ് നൽകി. അസോസിയേഷൻ പ്രസിഡന്റ് കെ. ശശിധരൻ പിള്ള, സെക്രട്ടറി ബി. ജയപ്രകാശ്, രക്ഷാധികാരി ആർ. എസ് നായർ എന്നിവർ പ്രതിനിധി സംഘത്തിലുണ്ടായിരുന്നു