azizz
കശുഅണ്ടി തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം കാഷ്യു ഫെഡറേഷൻ (യു.ടി.യു.സി) വർക്കിംഗ് പ്രസിഡന്റ് എ.എ അസീസ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: പൂട്ടിക്കിടക്കുന്ന കശുഅണ്ടി ഫാക്ടറികൾ തുറക്കാൻ ബാങ്കുകൾ സഹായകരമായ നിലപാട് സ്വീകരിക്കണമെന്ന് കാഷ്യു ഫെഡറേഷൻ (യു.ടി.യു.സി) വർക്കിംഗ് പ്രസിഡന്റ് എ.എ. അസീസ് ആവശ്യപ്പെട്ടു. കിളികൊല്ലൂർ കശുഅണ്ടി തൊഴിലാളി യൂണിയൻ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 594 ഓളം സ്വകാര്യ ഫാക്ടറികൾ പൂട്ടിക്കിടക്കുന്നു. സർക്കാർ പ്രഖ്യാപിച്ച സൗജന്യ പാക്കേജ് പൂർണമായി നടപ്പാക്കിയിട്ടില്ല. തൊഴിലാളികൾ തൊഴിൽരഹിതരായി വലയുകയാണെന്നും അദ്ദേഹം പറഞ്ഞു.

കുരീപ്പുഴ മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ടി.സി. വിജയൻ, പി. പ്രകാശ്ബാബു, സജി ഡി. ആനന്ദ്, എൽ. ബീന, സുരേഷ് ബാബു, ബിജു ലക്ഷ്മികാന്തൻ എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി കുരീപ്പുഴ മോഹനൻ (പ്രസിഡന്റ്), സെയ്ഫുദ്ദീൻ കിച്ചിലു (ജനറൽ സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.