snd
നരിക്കൽ ശാഖയിൽ നടന്ന സമൂഹ പ്രാർ‌ത്ഥന

പുനലൂർ: എസ്.എൻ.ഡി.പി യോഗം 2733-ാം നമ്പർ നരിക്കൽ ശാഖയിലെ വയൽ വരമ്പത്ത് കുടുംബ യോഗത്തിൻെറ നേതൃത്വത്തിൽ സമൂഹപ്രാർത്ഥനയും ആത്മീയ പ്രഭാഷണവും നടന്നു. പുനലൂർ യൂണിയൻ കൗൺസിലർ എസ്. എബി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ദിലീപ് അദ്ധ്യക്ഷത വഹിച്ചു.പ്രാർത്ഥന സമിതി പുനലൂർ യൂണിയൻ സെക്രട്ടറി പ്രീത ആത്മീയ പ്രഭാഷണം നടത്തി. പ്രാർത്ഥന സമിതി യൂണിയൻ പ്രസിഡന്റ് ലതിക സുദർശനൻ, ശാഖാ വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, സെക്രട്ടറി അനിൽ ശിവദാസൻ, വനിതാസംഘം ശാഖാ പ്രസിഡന്റ് സച്ചു ബാജി, സെക്രട്ടറി ജയശ്രീ തിലകൻ, കുടുംബ യോഗം പ്രസിഡന്റ് ജി. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.