fir
ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങൾ കത്തി നശിച്ച നിലയിൽ

പുനലൂർ: തെന്മല പഞ്ചായത്തിലെ വെള്ളിമലയ്ക്ക് സമീപം മൂലംകുഴിയിൽ ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ചു അടുക്കളയും വീട്ടുപകരണങ്ങളും കത്തിനശിച്ചു.

മൂലംകുഴി റസുവൻ മൻസിലിൽ ജവാനായ സജീവ്ഖാന്റെ വീട്ടിലാണ്

ഇന്നലെ രാവിലെ 9.30 ഓടെ തീപിടിച്ചത്. അവധിക്ക് നാട്ടിൽ എത്തിയ സജീവും ഭാര്യ ഷിബിനയും ചേർന്ന് മക്കളെ സ്കൂളിൽ അയച്ച ശേഷമായിരുന്നു അപകടം ഉണ്ടായത്.

ഷിബിന പാചകം ചെയ്യുന്നതിനിടെ അടുപ്പിൽ നിന്നുള്ള തീ സിലിണ്ടറിലെ റെഗുലേറ്ററിലേക്ക് പടരുകയായിരുന്നു. ബെഡ്ഷീറ്റും മറ്റ് വസ്തുക്കളും ഉപയോഗിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും തുണിയിലേക്ക് തീ പടർന്നു.

തുടർന്ന് രണ്ടുപേരും പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. ഇതിനിടെ സിലിണ്ടർ പൊട്ടിത്തെറിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ ഭാഗീകമായി തീയണച്ചു. പുനലൂരിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സും തെന്മല പൊലീസും സ്ഥലത്തെത്തിയാണ് തീ പൂർണ്ണമായും അണച്ചത്. അടുപ്പ്, പാത്രങ്ങൾ, അടുക്കളയോട് ചേർന്ന കതക്, ജനൽ തുടങ്ങിയവ നശിക്കുകയും കെട്ടിടത്തിൻെറ ഭിത്തികളിൽ വിള്ളൽ വീഴുകയും ചെയ്തിട്ടുണ്ട്.