കൊല്ലം: സി.പി.ഐ സംസ്ഥാന കൺട്രോൾ കമ്മിഷൻ ചെയർമാനും എൽ.ഡി.എഫ് കൺവീനറുമായിരുന്ന കെ.സി പിള്ളയുടെ പേരിലുള്ള ഫൗണ്ടേഷന്റെ അവാർഡ് ജീവകാരുണ്യ പ്രവർത്തകനും പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറിയുമായ പുനലൂർ സോമരാജന് നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ന് വൈകിട്ട് 5ന് ചവറ ബസ് സ്റ്റാൻഡിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ.ചന്ദ്രശേഖരൻ അവാർഡ് സമ്മാനിക്കും. ഫൗണ്ടേഷൻ സെക്രട്ടറി ഐ.ഷിഹാബ് അദ്ധ്യക്ഷത വഹിക്കും. ഫൗണ്ടേഷൻ പ്രസിഡന്റ് ആർ.രാമചന്ദ്രൻ എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തും. രാവിലെ എട്ടിന് കെ.സിയുടെ പുത്തൻ സങ്കേതത്തിലെ വീട്ടിലെ സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പരിപാടികളും നടക്കും. കെ. ഇ ഇസ്മയിൽ, കെ. പ്രകാശ്ബാബു, കെ.ആർ ചന്ദ്രമോഹൻ, മുല്ലക്കര രത്‌നാകരൻ എം.എൽ.എ തുടങ്ങിയ നേതാക്കൾ ചടങ്ങിൽ പങ്കെടുക്കും. ഫൗണ്ടേഷൻ സെക്രട്ടറി ഐ.ഷിഹാബ്, ട്രഷറർ സുനിൽ കുമാർ, പി.ബി രാജു എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.